Nandakumar Edamana
Share on:
@ R t f

കളിക്കാം, ഈ ഗ്രീന്‍ ഗെയിമുകള്‍


പ്ലാസ്റ്റിക്കടക്കമുള്ള ദ്രവിക്കാത്ത പാഴ്വസ്തുക്കള്‍ പ്രകൃതിക്ക് വലിയ ഭീഷണിയാണ്. ഉപയോഗശൂന്യമായ ഇലക്ട്രോണിക് വസ്തുക്കളാകട്ടെ (ഇ-വേസ്റ്റ്) ഏറെയും ഇത്തരത്തിലുള്ളതാണ്. ദ്രവിക്കുന്നില്ലെന്നുമാത്രമല്ല, ഇവയില്‍ വിഷപദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. കംപ്യൂട്ടറിന്റെയും മൊബൈലിന്റെയുമെല്ലാം സൌകര്യം ഉപയോഗപ്പെടുത്തുമ്പോള്‍ ഇതേക്കുറിച്ചുകൂടി ചിന്തിക്കണം നാം.

മാലിന്യം കുറയ്ക്കാന്‍ ആദ്യം ചെയ്യേണ്ടത് റെഡ്യൂസ് (ഉപയോഗം കുറയ്ക്കല്‍) ആണല്ലോ. ആവശ്യമുള്ള വസ്തുക്കള്‍ മാത്രം വാങ്ങാം. എന്നിട്ടുമുണ്ടാവുന്ന മാലിന്യം എന്തുചെയ്യും? റീസൈക്ലിങ് (പുനഃചംക്രമണം), റീപര്‍പ്പസിങ് (പുതിയ ഉപയോഗങ്ങള്‍ കണ്ടെത്തല്‍) എന്നിവയാണ് പരിഹാരം.

ഇതേപ്പറ്റിയെല്ലാം വെബ്ബില്‍ തിരഞ്ഞ് വായിച്ചുമനസ്സിലാക്കാം. ശേഷം മനസ്സിലാക്കിയതെത്ര എന്നറിയാന്‍ ഒരു ഗെയിം കളിച്ചാലോ? ഈ പേജ് സന്ദര്‍ശിക്കൂ: kids.nationalgeographic.com/games/action/recycle-roundup-new/ ഒരു പാര്‍ക്കിലെ മാലിന്യമെല്ലാം റീസൈക്കിള്‍ ചെയ്യാവുന്നവ, ചെയ്യാനാവാത്തവ, ജൈവമാലിന്യം എന്നിങ്ങനെ മൂന്ന് കുട്ടകളിലാക്കിമാറ്റുകയാണ് ചെയ്യേണ്ടത്.

റീസൈക്ലിങ്ങിനെപ്പറ്റി വിശദമായി പഠിപ്പിച്ചുതരുന്ന മറ്റൊരു കളിയാണ് epa.gov/recyclecity/


Keywords (click to browse): e-waste recycling repurposing green-computing natgeo recycle-roundup recyclecity games kids computer tech-tips technology balabhumi mathrubhumi