Nandakumar Edamana
Share on:
@ R t f

തീവണ്ടീ, ഇപ്പോഴെവിടെയാ?


തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോഴെല്ലാം മുതിര്‍ന്നവര്‍ ഒരു തവണയെങ്കിലും റെയില്‍വേയെ കുറ്റംപറയാറുണ്ട്, അല്ലേ? വണ്ടി വൈകിയോടുന്നതാവും ഒന്നാമത്തെ പരാതി. എന്നാല്‍ അത്ര മര്യാദയില്ലാത്തതൊന്നുമല്ല നമ്മുടെ റെയില്‍വേ. വൈകിയാലും ഇല്ലെങ്കിലും അക്കാര്യം തത്സമയം അറിയിക്കാന്‍ റെയില്‍വേ സൈറ്റില്‍ സംവിധാനമുണ്ട്.

വണ്ടികളുടെ സമയക്രമവും വഴിതിരിച്ചുവിടലും മറ്റും പറഞ്ഞുതരുന്ന പോര്‍ട്ടലാണ് 'നാഷണല്‍ ട്രെയില്‍ ഇന്‍ക്വയറി സിസ്റ്റം'. enquiry.indianrail.gov.in/ntes എന്ന വിലാസത്തില്‍ ഇതുപയോഗിക്കാം. ഈ പേജിലെ Train Between Stations എടുത്ത് രണ്ട് സ്റ്റേഷനുകളുടെ പേര് ടൈപ്പുചെയ്തുകൊടുത്താല്‍ ആ വഴി പോകുന്ന വണ്ടികളുടെ പേരും സമയക്രമവും ലഭിക്കും. Live Station എന്ന ഓപ്ഷനെടുത്താലാണ് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന വണ്ടികള്‍ ഏതേത് സ്റ്റേഷനുകള്‍ വിട്ടു എന്ന് മനസ്സിലാക്കാനാവുക. ഇവിടെയും രണ്ട് സ്റ്റേഷനുകളുടെ പേരാണ് ടൈപ്പ് ചെയ്തുകൊടുക്കേണ്ടത്. Spot Your Train എന്ന ഓപ്ഷനെടുത്താല്‍ ഒരു പ്രത്യേകവണ്ടിയുടെ വിവരമറിയാം.


Keywords (click to browse): ntes railway train travel kids computer tech-tips technology balabhumi mathrubhumi