Nandakumar Edamana
Share on:
@ R t f

മെമ്മറി കാര്‍ഡിന്റെ പൂട്ടുപൊളിക്കാം!


മെമ്മറി കാര്‍ഡുകള്‍ ചിലപ്പോള്‍ വെറുതേ ലോക്കായിപ്പോകാറുണ്ട്. റൈറ്റ്-പ്രൊട്ടക്റ്റഡ് ആയാല്‍പ്പിന്നെ ഫയലുകള്‍ ചേര്‍ക്കാനോ ഡിലീറ്റ് ചെയ്യാനോ ഒന്നുമാകില്ല. കാര്‍ഡ് വലിച്ചെറിയാന്‍ വരട്ടെ, ചിലതെല്ലാം ചെയ്തുനോക്കാം. അതിനുമുമ്പ് ആവശ്യമുള്ള ഫയലുകള്‍ കോപ്പി ചെയ്ത് സൂക്ഷിക്കുക (ലോക്കായാലും റീഡ് ചെയ്യാം).

മിക്ക എസ്.ഡി. കാര്‍ഡുകളിലും അഡാപ്റ്ററുകളിലും തീരെ ചെറിയ ഒരു സ്വിച്ച് ഉണ്ടായിരിക്കും. ഇത് അങ്ങോട്ടുമിങ്ങോട്ടും നീക്കി ലോക്കും അണ്‍ലോക്കും ചെയ്യാം. അബദ്ധത്തില്‍ ഇത് നീങ്ങിയതാവും പ്രശ്നത്തിന് കാരണം. സ്വിച്ച് നീക്കി പരീക്ഷിക്കുക.

കാര്‍ഡ് റീഡര്‍ മാറ്റിനോക്കുകയാണ് അടുത്ത വിദ്യ. അതും ഫലിച്ചില്ലെങ്കില്‍ ഫോര്‍മാറ്റ് ചെയ്യാം. അതിനുശേഷവും സ്വിച്ച് നീക്കിയും റീഡര്‍ മാറ്റിയും പരീക്ഷിക്കാം.

ഇനിയും രക്ഷയില്ലെങ്കില്‍ unlock write-protected memory എന്ന് ഗൂഗിളില്‍ തിരയാം. പക്ഷേ ഈ വിദ്യകള്‍ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്.


Keywords (click to browse): memory-card memory write-protection write-protected read-only lock removable-media flash-memory sd-card micro-sd-card unlock kids computer tech-tips technology balabhumi mathrubhumi