Nandakumar Edamana
Share on:
@ R t f

ഉപഗ്രഹങ്ങളെ നിരീക്ഷിക്കാം


പല ആവശ്യങ്ങള്‍ക്കായാണ് നാം കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്. ടി.വി. ചാനലുകള്‍ക്കുവരെ ഉപകാരപ്പെടുന്ന ആശയവിനിമയമാണ് ഒന്ന്. ഭൂമിയെ നിരീക്ഷിക്കുകയും മാപ്പു തയ്യാറാക്കുകയുമാണ് മറ്റൊന്ന്. നമുക്ക് പക്ഷേ ഉപഗ്രഹങ്ങളെത്തന്നെ നിരീക്ഷിച്ചാലോ!

പല ഉപഗ്രഹങ്ങളും ഭൂമിക്കുമേല്‍ ഇപ്പോള്‍ എവിടെയാണെന്ന് മനസ്സിലാക്കാന്‍ ഐ.എസ്.ആര്‍.ഒ. സൗകര്യമൊരുക്കുന്നുണ്ട്. ഇതു കിട്ടാന്‍ bhuvan.nrsc.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം (ഫ്ലാഷ് പ്ലേയര്‍ ഉള്ള വെബ്സൈറ്റ് ഉപയോഗിക്കുക; ഫയര്‍ഫോക്സും ക്രോമും മാറിമാറി പരീക്ഷിക്കാം). താഴേക്ക് സ്ക്രോള്‍ ചെയ്ത് Special Applications-ന് താഴെയുള്ള Locate Satellites ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ വരുന്ന പേജിലെ നിര്‍ദേശങ്ങള്‍ക്കൊപ്പം Locate Now എന്ന ലിങ്ക് കാണാം. അതില്‍ ക്ലിക്ക് ചെയ്യാം.

ഇതോടെ ഭൂമിയുടെ മാപ്പും ഉപഗ്രങ്ങളുടെ അടയാളങ്ങളും സ്ക്രീനിലെത്തും. അല്പനേരം കാത്തിരുന്നാല്‍ ഓരോന്നും നീങ്ങുന്നതും നേരില്‍ക്കാണാം.


Keywords (click to browse): locate-satellites isro satellites bhuvan india nrsc artificial-satellites kids computer tech-tips technology balabhumi mathrubhumi