പുതുവര്‍ഷത്തിന്റെ ആശംസാകാര്‍ഡുകളെല്ലാം മുമ്പേതന്നെ അയച്ചുതീര്‍ത്തിട്ടുണ്ടാവും, അല്ലേ? ആര്‍ക്കെങ്കിലും അയയ്ക്കാന്‍ ബാക്കിയുണ്ടോ? എങ്കില്‍ അതിനി ഡിജിറ്റല്‍ ആയിക്കോട്ടെ!
ഓണ്‍ലൈനായി ഗ്രീറ്റിങ് കാര്‍ഡുകള്‍ അയയ്ക്കാന്‍ ഒരുപാട് സൈറ്റുകളുണ്ട്. ഉദഹരണത്തിന്, 123greetings.com എടുത്താല്‍ ശബ്ദവും അനിമേഷനുമെല്ലാമുള്ള ഒരുപാട് കാര്‍ഡുകള്‍ കാണാം. ഇഷ്ടമുള്ളതെടുത്ത് മാറ്റങ്ങള്‍ വരുത്തി കിട്ടേണ്ടയാളുടെ മെയില്‍ വിലാസം കൊടുത്ത് സെന്‍ഡ് ചെയ്യാം.
എന്നാല്‍ ഇത്തവണ egreetings.gov.in സന്ദര്‍ശിച്ചുനോക്കൂ. അതെ, നമ്മുടെ സ്വന്തം സര്‍ക്കാരിന്റെ ഇ-ഗ്രീറ്റിങ്സ് പോര്‍ട്ടല്‍! സര്‍ക്കാര്‍ സേവനമായതുകൊണ്ട് ഇ-മെയില്‍ വിലാസവും മറ്റും കൊടുക്കുമ്പോള്‍ മറ്റേതുസൈറ്റിനേക്കാളും വിശ്വാസമര്‍പ്പിക്കാം.
ഇത് എങ്ങനെ ഉപയോഗിക്കും? ആദ്യം സൈറ്റ് സന്ദര്‍ശിച്ച് സൈന്‍ ഇന്‍ ചെയ്യുക (ഗൂഗിള്‍ അക്കൌണ്ടും ഉപയോഗിക്കാം). ഇനി 'കാര്‍ഡ്സ്' പേജെടുക്കുക. ഇതില്‍ കാര്‍ഡുകളും വിഭാഗങ്ങളുമെല്ലാം കാണാം. ഇഷ്ടമുള്ളത് ക്ലിക്ക് ചെയ്ത് തുറന്ന ശേഷം സന്ദേശം ടൈപ്പ് ചെയ്യണം. ഓഡിയോയും ഉള്‍പ്പെടുത്താം. ശേഷം സബ്മിറ്റ് ചെയ്യുക. ആര്‍ക്കെല്ലാം അയയ്ക്കണമോ അവരുടെ ഇ-മെയില്‍ വിലാസവും കിട്ടേണ്ട തീയ്യതിയുമെല്ലാം കൊടുത്ത ശേഷം വീണ്ടും സബ്മിറ്റ് ചെയ്യാം. ഇനിയാണ് ടേംസ് ആക്സപ്റ്റ് ചെയ്ത ശേഷം സെന്‍ഡ് കൊടുക്കേണ്ടത്.
Keywords (click to browse): egreetings.gov.in e-greetings greeting-card india government kids computer tech-tips technology balabhumi mathrubhumi