ബഹിരാകാശയാത്രികര്‍ ഒഴുകിനടക്കുന്നത് കണ്ടിട്ടില്ലേ? ഇതുകണ്ട് അവിടെ ഗുരുത്വാകര്‍ഷണമില്ലെന്ന് തെറ്റിദ്ധരിക്കേണ്ട. എവിടെയും ഗുരുത്വാകര്‍ഷണമുണ്ട്. അതുകൊണ്ടാണ് ഭൂമി സൂര്യനെ ചുറ്റുന്നതും ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നതുമെല്ലാം. ബഹിരാകാശനിലയവും മറ്റും ഗുരുത്വാകര്‍ഷണം മൂലം ഭൂമിയിലേക്ക് വീഴുന്നതിന് പകരം ഭൂമിയെ ചുറ്റുന്നുവെന്നുമാത്രം (ഒരിക്കലും അവസാനിക്കാത്ത വീഴ്ച). അവ സഞ്ചരിക്കുന്ന വേഗവും ഉയരവുമെല്ലാമാണ് ഇത് തീരുമാനിക്കുന്നത്.
ബഹിരാകാശത്തും ആകര്‍ഷണമുണ്ടെന്ന് മനസ്സിലാക്കാനാണ് ഇത്രയും പറഞ്ഞത്. ഇനി ഇതൊന്ന് ചെയ്തുനോക്കിയാലോ? testtubegames.com/gravity.html എന്ന പേജ് സന്ദര്‍ശിക്കുക. ഇപ്പോള്‍ക്കിട്ടുന്ന പേജിലെ Build ബട്ടണ്‍ ക്ലിക്ക് ചെയ്യണം. പുതിയ കളം വരും. ഇതിന്റെ മുകളില്‍ വലതുവശത്തുനിന്നും നക്ഷത്രങ്ങളും (മഞ്ഞ) ഗ്രഹങ്ങളും (നീല) മറ്റും ക്ലിക്ക് ചെയ്ത് ഒഴിഞ്ഞ സ്ഥലത്ത് വരച്ചുചേര്‍ക്കാം. ഓരോന്നും ചേര്‍ക്കുമ്പോള്‍ മറ്റുള്ളവയുടെ സ്ഥാനത്തിനും കറക്കത്തിനും വരുന്ന മാറ്റം നിരീക്ഷിക്കൂ.
Keywords (click to browse): gravity-simulator gravity space physics testtubegames stars planets kids computer tech-tips technology balabhumi mathrubhumi