ഇംഗ്ലീഷ് ഉച്ചാരണത്തിലും വാക്കുകളുടെ ഉപയോഗത്തിലുമെല്ലാം നാം ഒരുപാട് തെറ്റുകള്‍ വരുത്താറുണ്ട്. Women-ന് പകരം womans, except-ന് പകരം expect തുടങ്ങിയ തെറ്റുകള്‍ പരിചയമില്ലേ? ഇത്തരം കൂടുതല്‍ തെറ്റുകള്‍ കണ്ടെത്തി ഒഴിവാക്കിയാലോ?
ഇംഗ്ലീഷ് തെറ്റുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന വെബ്സൈറ്റാണ് www.common-mistakes.net. ഇംഗ്ലീഷിലെ നമ്മുടെ പിടിപാടനുസരിച്ച് പല ലെവലില്‍ ഉപയോഗിക്കാം. ഒരുപാട് തെറ്റുകളും ശരിരൂപവും കൊടുത്തിട്ടുള്ള മറ്റൊരു പേജാണ് www.englishpractice.com/topics/common-mistakes.
quiet ആണോ അതോ quite ആണോ ഉപയോഗിക്കേണ്ടത്, advise ആണോ advice ആണോ ശരി പോലുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ ഈ സൈറ്റ് സന്ദരര്‍ശിക്കാം: www.learnenglish.de/mistakes/.
ഇനി പ്ലേ സ്റ്റോറില്‍ കയറി English Mistakes പോലുള്ള ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.
Keywords (click to browse): english-errors mistakes common-learner-errors english language kids computer tech-tips technology balabhumi mathrubhumi