Nandakumar
Content Network

സേര്‍ച്ച് എന്‍ജിന്‍ >> 2016

ഒറ്റവാക്കുകിട്ടാന്‍!

By | | License: proprietary


പശു ഒരു സസ്യഭുക്കാണെന്ന് ഇംഗ്ലീഷില്‍ എങ്ങനെ പറയും? Cow is an animal that eats plants only എന്നു പറയാം. പക്ഷേ Cow is a herbivore എന്ന് പറയുന്നതാണ് വൃത്തി.

ഇവിടെ an animal that eats plants only എന്ന വാചകത്തെ herbivore എന്ന ഒറ്റ വാക്കാക്കി മാറ്റുകയാണ് നാം ചെയ്തത്. വാക്യം ചുരുക്കാന്‍ മാത്രമല്ല, ശരിയായ അര്‍ത്ഥവും ശക്തിയുമെല്ലാം കിട്ടാന്‍ ഇതുപോലെ ഒറ്റവാക്കുകള്‍ ഉപയോഗിക്കേണ്ടിവരും. ഒരുപാട് ഒറ്റവാക്കുകളുള്ള ഒരു സൈറ്റാണ് www.onewordsubstitution.com. ഇതില്‍ കയറി സേര്‍ച്ച് ബോക്സില്‍ ഒരു വാചകം കൊടുത്താല്‍ അതിന് ഒറ്റവാക്കുണ്ടെങ്കില്‍ കാണിച്ചുതരും. ഉദാഹരണത്തിന്, Person who climbs mountains എന്ന് സേര്‍ച്ച് ചെയ്തുനോക്കൂ.

മറ്റൊരു സൈറ്റാണ് targetstudy.com/one-word-substitution.


Keywords (click to browse): one-word-substitution english learn-english language kids computer tech-tips technology balabhumi mathrubhumi

ഒറ്റവാക്കുകിട്ടാന്‍! | Nandakumar Content Network
Copyright © 2015–2019 Nandakumar Edamana.