Nandakumar Edamana
Share on:
@ R t f

അതു രണ്ടും ഒന്നല്ല!


പിയാനോയ്ക്ക് പലരും കീബോഡ് എന്ന് പറയാറുണ്ട്. അതുപോലെ സ്മാര്‍ട്ട്ഫോണിന് ആന്‍ഡ്രോയ്ഡ് ഫോണ്‍ എന്നും. ഇങ്ങനെ ഒരേ കാര്യമുദ്ദേശിച്ച് നാം മാറിമാറി ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് സത്യത്തില്‍ വ്യത്യസ്ത അര്‍ത്ഥങ്ങളാവും ഉണ്ടാവുക. ഉദാഹരണത്തിന്, കീബോഡ് എന്നാല്‍ പിയാനോ മാത്രമല്ല.

സാമ്യമുള്ള കാര്യങ്ങള്‍ക്കുമാത്രമല്ല നേര്‍വിപരീതമെന്ന് ഉറപ്പുള്ളവയ്ക്കും സംശയം വരാം. ഉദാഹരണത്തിന്, ലാറ്റിറ്റ്യൂഡും (അക്ഷാംശം) ലോഞ്ചിറ്റ്യൂഡും (രേഖാംശം) വിപരീതമാണ്, പക്ഷേ വ്യത്യാസമെന്താണ്?

ഇത്തരം സംശയങ്ങള്‍ തീര്‍ക്കാന്‍ പറ്റിയ ഒരു വെബ്‌സൈറ്റാണ് differencebetween.info. നേരത്തെ പറഞ്ഞതുപോലുള്ള ഒരുപാട് താരതമ്യങ്ങള്‍ ഇതിലുണ്ട്. സേര്‍ച്ച് സൗകര്യവും ലഭ്യമാണ്.

ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട കുറിപ്പുകളും ലഭിക്കും. Complimentary-complementary പോലുള്ള സ്പെല്ലിങ് വ്യത്യാസങ്ങള്‍, ലിസണിങ്-ഹിയറിങ് പോലുള്ള അര്‍ത്ഥവ്യത്യാസങ്ങള്‍, സിമിലി-മെറ്റഫോര്‍ പോലെ വ്യാകരണത്തിലെ താരതമ്യങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും.


Keywords (click to browse): differencebetween.info comparison difference english language grammar kids computer tech-tips technology balabhumi mathrubhumi