Nandakumar Edamana
Share on:
@ R t f

അമേരിക്കയില്‍ മാത്സ് ഇല്ല!


തലക്കെട്ട് കണ്ട് ഞെട്ടണ്ട, അമേരിക്കക്കാര്‍ക്ക് തീര്‍ച്ചയായും കണക്കറിയാം. പക്ഷേ അവിടെ Maths ഇല്ല, Math മാത്രമേയുള്ളൂ!

ഇംഗ്ലീഷിന് ഒരുപാട് വകഭേദങ്ങളുണ്ട്. വാക്കുകളിലും സ്പെല്ലിങ്ങിലും ഉച്ചാരണത്തിലുമെല്ലാം ഇവയ്ക്കിടയില്‍ വ്യത്യാസമുണ്ടാവാം. പ്രധാനപ്പെട്ട രണ്ട് തരംതിരിവുകളാണ് യുകെ (ബ്രിട്ടീഷ്) ഇംഗ്ലീഷും യുഎസ് (അമേരിക്കന്‍) ഇംഗ്ലീഷും. ബ്രിട്ടന്റെ കീഴിലായിരുന്നതുകൊണ്ട് ഇന്ത്യയ്ക്ക് യുകെ ഇംഗ്ലീഷിനോടാണ് ചായ്‌വ്. നമ്മുടെ കളറില്‍ u ഉള്ളത് അതുകൊണ്ടാണ്. അമേരിക്കക്കാര്‍ക്ക് അതില്ല.

രണ്ട് ഇംഗ്ലീഷും തമ്മിലുള്ള വ്യത്യാസം നെറ്റില്‍ തിരയാം. നല്ല രണ്ട് പേജുകളിതാ: tinyurl.com/uk-us-oxford (വാക്കുകള്‍), tinyurl.com/uk-us-spelling (സ്പെല്ലിങ് വ്യത്യാസം).

എന്നാല്‍ ഇത്തരം പട്ടികകള്‍ക്കുപുറമെ യുഎസ് ഇംഗ്ലീഷ്-യുകെ ഇംഗ്ലീഷ് കണ്‍വേര്‍ട്ടറുകളുമുണ്ട്. ഉദാഹരണത്തിന്, infoenglish.net/british-to-american-english/ എന്ന പേജ് സന്ദര്‍ശിച്ച് ഇടതുവശത്തുള്ള കളത്തില്‍ യുകെ ഇംഗ്ലീഷില്‍ ടൈപ്പുചെയ്തുനല്കി കണ്‍വേര്‍ട്ട് അമര്‍ത്തിയാല്‍ വലതുവശത്ത് അതിന്റെ യുഎസ് രൂപം വരും. Bin, postbox, centre, aeroplane എന്നിവ പരീക്ഷിച്ചുനോക്കൂ.


Keywords (click to browse): english dialects uk-english-vs-us-english translation kids computer tech-tips technology balabhumi mathrubhumi