Nandakumar Edamana
Share on:
@ R t f

# ഒരുമിച്ചാക്കാം, പ്രിന്റെടുക്കാം!


സ്കൂള്‍ അസൈന്‍മെന്റിന്റെയും മറ്റും ഭാഗമായി ഒരുപാടു ചിത്രങ്ങള്‍ ഒറ്റപ്പേജിലാക്കി പ്രിന്റെടുക്കേണ്ടി വരാറില്ലേ? ജിമ്പിലോ ഫോട്ടോഷോപ്പിലോ ഒന്നും മെനക്കെട്ടിരുന്ന് എഡിറ്റ് ചെയ്യാതെ ഇതെങ്ങനെ സാധിക്കും?

ഉബുണ്ടു ഉപയോഗിക്കുന്നവര്‍ ഉബുണ്ടു സോഫ്റ്റ്‌വെയര്‍ സെന്റര്‍ തുറന്ന് Gwenview എന്ന സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഇനി ആവശ്യമുള്ള ചിത്രങ്ങളെല്ലാം സെലക്റ്റ് ചെയ്ത് (ഒന്നിലേറെ ഫയലുകള്‍ സെലക്റ്റ് ചെയ്യാന്‍ Ctrl അമര്‍ത്തിപ്പിടിച്ചാല്‍ മതി) റൈറ്റ് ക്ലിക്ക് ചെയ്ത് Open with > Gwenview കൊടുക്കണം. ഇപ്പോള്‍ ചിത്രങ്ങള്‍ Gwenview-ല്‍ തുറന്നുവരും. Ctrl + A അമര്‍ത്തി എല്ലാം സെലക്റ്റ് ചെയ്ത ശേഷം Plugins > Images > Print Assistant എടുത്താല്‍ ചിത്രങ്ങള്‍ ക്രമീകരിക്കാം പ്രിന്റ് ചെയ്യാനും സൗകര്യം കിട്ടും.

വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ക്ക് ഫയലുകള്‍ സെലക്റ്റ് ചെയ്ത് റൈറ്റ് ക്ലിക്ക് ചെയ്ത ശേഷം നേരിട്ട് പ്രിന്റ് കൊടുക്കാം. സൗകര്യങ്ങള്‍ കുറവാണെന്നുമാത്രം.


Keywords (click to browse): gwenview printing photo-printing kids computer tech-tips technology balabhumi mathrubhumi