റൈറ്റര്‍, വേഡ് പോലെയുള്ള ആപ്ലിക്കേഷനുകളില്‍ പ്രൊജക്റ്റ് റിപ്പോര്‍ട്ടും മറ്റും തയ്യാറാക്കാറില്ലേ? അപ്പോള്‍ ഒരു പേജ് പൂര്‍ത്തിയാകും മുമ്പ് പുതിയൊരു പേജു ചേര്‍ക്കാന്‍ എന്തു ചെയ്യും? കുറേ എന്ററടിയ്ക്കുക തന്നെ. കഴ്സര്‍ താഴെയെത്തുമ്പോള്‍ പുതിയ പേജ് താനേ വരും.
എന്നാല്‍ ഇതല്ല അതിനുള്ള ശരിയായ രീതി. ഇങ്ങനെ ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നുമാത്രമല്ല, പിന്നീടെപ്പോഴെങ്കിലും പുതിയ കാര്യങ്ങള്‍ ഇടയില്‍ ചേര്‍ക്കുമ്പോള്‍ പേജിന്റെ ക്രമമെല്ലാം തെറ്റുകയും ചെയ്യും. ഇതെങ്ങനെ ശരിയായി ചെയ്യും?
പുതിയ പേജ് തുടങ്ങേണ്ട സ്ഥലത്ത് ക്ലിക്ക് ചെയ്യുക. റൈറ്റര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ Insert > Manual Break... > Page Break > OK എന്ന ക്രമത്തില്‍ പേജ് ബ്രെയ്ക്ക് ചേര്‍ക്കാം. വേഡ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ Insert മെനുവില്‍നിന്ന് Page Break ക്ലിക്ക് ചെയ്യാം.
Keywords (click to browse): page-break manual-break writer word libre-office open-office word-processing kids computer tech-tips technology balabhumi mathrubhumi