Nandakumar Edamana
Share on:
@ R t f

ആവര്‍ത്തിച്ചുചെയ്യാന്‍ മാക്രോകള്‍


സ്വയം വായിക്കുന്ന പിയാനോയും തനിയേ നീങ്ങുന്ന വണ്ടിയുമെല്ലാം പ്രേതചിത്രങ്ങളില്‍ കണ്ടിട്ടില്ലേ? ഇതുപോലെ കംപ്യൂട്ടര്‍ സ്ക്രീനിലും ഓരോന്ന് സ്വയം പ്രവര്‍ത്തിച്ചുതുടങ്ങിയാലോ? ആരെയും പേടിപ്പിക്കാനല്ല, ജോലി ​എളുപ്പമാക്കാനാണ് ഈ പരിപാടി.

നിറം ശരിയാക്കുക, വെട്ടിക്കളയുക, വലിപ്പം മാറ്റുക തുടങ്ങി ഒരുപാടുകാര്യങ്ങള്‍ ഒരു ചിത്രത്തില്‍ ചെയ്യാനുണ്ടെന്നുകരുതുക. ഏതെങ്കിലുമൊരു ഇമേജ് എഡിറ്റര്‍ ഉപയോഗിക്കാം. എന്നാല്‍ ഒരു പത്തു ചിത്രത്തില്‍ ഇതേ പരിപാടി ആവര്‍ത്തിക്കണമെങ്കിലോ? ഒന്നാമത്തെ ചിത്രത്തില്‍ ചെയ്ത കാര്യമെല്ലാം 'റെക്കോഡ്' ചെയ്ത ശേഷം മറ്റുചിത്രങ്ങളില്‍ ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടാല്‍മതി. ഇതാണ് 'മാക്രോ' (Macro) സംവിധാനം.

എല്ലാ ആപ്ലിക്കേഷനുകളിലും ഈ സൌകര്യമുണ്ടാവില്ല. മാക്രോ പഠിച്ചുതുടങ്ങാന്‍ റൈറ്ററോ വേഡോ ഉപയോഗിക്കാം. Tools > Macros > Record Macro എന്ന ക്രമത്തിലാണ് റൈറ്ററില്‍ മാക്രോ റെക്കോഡ് ചെയ്യേണ്ടത്. ഈ സൌകര്യം കാണാനില്ലെങ്കില്‍ Tools > Options > LibreOffice > Advanced എടുത്ത് Enable macro recording ശരിയിടണം.


Keywords (click to browse): macros automation libreoffice writer scripting kids computer tech-tips technology balabhumi mathrubhumi