Nandakumar Edamana
Share on:
@ R t f

ഇതാ ഒരു 'സ്പെഷ്യല്‍' പേസ്റ്റ്!


കടലാസിലെഴുതുന്നതിനേക്കാള്‍ എന്തു മെച്ചമാണ് കംപ്യൂട്ടറിലെ എഴുത്തിനുള്ളത്? കോപ്പി, പേസ്റ്റ്, അണ്‍ഡൂ തുടങ്ങിയ സൌകര്യങ്ങള്‍ തന്നെ! ടൈപ്പ് ചെയ്തത് വീണ്ടും ടൈപ്പ് ചെയ്യുന്നതൊഴിവാക്കാനും മറ്റെവിടെയെങ്കിലും കണ്ടകാര്യം പകര്‍ത്തിയെടുക്കാനുമെല്ലാം കോപ്പി-പേസ്റ്റ് സഹായിക്കും. പക്ഷേ എപ്പോഴുമിത് വേണ്ടപോലെ പ്രവര്‍ത്തിച്ചെന്നുവരില്ല.

ഉദാഹരണത്തിന്, വെബ്‌സൈറ്റുകളില്‍നിന്ന് വല്ലതും കോപ്പി ചെയ്തെടുത്ത് റൈറ്ററിലോ വേഡിലോ പേസ്റ്റ് ചെയ്യുമ്പോള്‍ ഫോണ്ടെല്ലാം ആകെ മാറുന്നത് കാണാം. എഴുത്ത് മാത്രമല്ല, അതിനൊപ്പം അതിന്റെ 'ഫോര്‍മാറ്റിങ്' (ഫോണ്ടും കളറും മറ്റും) കൂടി കോപ്പി-പേസ്റ്റ് ആവുന്നുണ്ട്. അതാണ് പ്രശ്നം. ഇങ്ങനെ പേസ്റ്റ് ആയ എഴുത്തിന്റെ ഫോണ്ടും മറ്റും നമുക്കിഷ്ടമുള്ള രൂപത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയണമെന്നില്ല.

ഈ പ്രശ്നം രണ്ട് രീതിയില്‍ പരിഹരിക്കാം. നേരിട്ട് റൈറ്ററില്‍ പേസ്റ്റ് ചെയ്യുന്നതിന് പകരം ജിഎഡിറ്റോ നോട്ട്പാഡോ പോലെ ഫോര്‍മാറ്റിങ് ഇല്ലാത്ത ഒരു 'ടെക്സ്റ്റ് എഡിറ്ററി'ല്‍ ആദ്യം പേസ്റ്റ് ചെയ്യണം. ഇനി ഇത് വീണ്ടും കോപ്പി ചെയ്തെടുത്ത് വേഡിലോ റൈറ്ററിലോ പേസ്റ്റ് ചെയ്യാം. പേസ്റ്റിന് പകരം 'പേസ്റ്റ് സ്പെഷ്യല്‍' ഉപയോഗിക്കുന്നതാണ് മറ്റൊരു രീതി. Shfit+Ctrl+V അല്ലെങ്കില്‍ Ctrl+Alt+V ആയിരിക്കും ഇതിന്റെ ഷോര്‍ട്ട്കട്ട്.


Keywords (click to browse): paste-special paste copy formatting unformatted-text writer word word-processor text-editor office kids computer tech-tips technology balabhumi mathrubhumi