Nandakumar Edamana
Share on:
@ R t f

സ്റ്റൈലാകാന്‍ എന്തെളുപ്പം!


കമ്പ്യൂട്ടറില്‍ ലേഖനങ്ങളും പ്രൊജക്റ്റ് റിപ്പോര്‍ട്ടുമെല്ലാം തയ്യാറാക്കാറുണ്ട് നാം. തലക്കെട്ടുകള്‍ക്ക് പ്രത്യേക ഫോണ്ടും നിറവും തീരുമാനിച്ച ശേഷമാകും അത് ചെയ്യുക. പിന്നീടെപ്പോഴെങ്കിലും ഈ തീരുമാനം മാറ്റുമ്പോഴോ? ഓരോ തലക്കെട്ടും സെലക്റ്റ് ചെയ്ത് ഫോണ്ട് മാറ്റേണ്ട കാര്യമില്ല.

റൈറ്ററിലായാലും വേഡിലായാലും മുന്‍കൂട്ടി തയ്യാറാക്കിവച്ച സ്റ്റൈലുകള്‍ ലഭ്യമാണ്. ഫോണ്ട് തെരഞ്ഞെടുക്കേണ്ടതിന്റെ അടുത്തുതന്നെയാവും ഇതും ഉണ്ടാവുക. തലക്കെട്ടുകള്‍ ഓരോന്നായി സെലക്റ്റ് ചെയ്ത ശേഷം Title, Heading 1, Heading 2 തുടങ്ങിയ സ്റ്റൈലുകളിലേതെങ്കിലും തെരഞ്ഞെടുക്കാം. കാണാനുള്ള ചന്തം നോക്കിയല്ല, അര്‍ത്ഥം നോക്കി വേണം തെരഞ്ഞെടുക്കാന്‍.

ഇനി ഇത് മെച്ചപ്പെടുത്താം. വേഡ് ഉപയോഗിക്കുന്നവര്‍ തെരഞ്ഞെടുത്ത സ്റ്റൈലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Modify കൊടുക്കണം. റൈറ്റര്‍ ഉപയോഗിക്കുന്നവര്‍ Format > Styles and Formatting എന്ന ക്രമത്തില്‍ സ്റ്റൈലുകളുടെ പട്ടിക എടുത്ത ശേഷം വേണം ഇതു ചെയ്യാന്‍. ഇവിടെ നമുക്ക് ഫോണ്ടും നിറവുമെല്ലാം മാറ്റാം. ഒരു സ്റ്റൈല്‍ മെച്ചപ്പെടുത്തിയാല്‍ ആ സ്റ്റൈല്‍ കൊടുത്തിട്ടുള്ള തലക്കെട്ടുകളെല്ലാം ഒരുമിച്ച് മാറുന്നതുകാണാം!


Keywords (click to browse): styles formatting word-processing writer word documents kids computer tech-tips technology balabhumi mathrubhumi