ഒരു പ്രത്യേകവിഷയവുമായി ബന്ധപ്പെട്ട വെബ്സൈറ്റുകള്‍ കിട്ടാന്‍ ഗൂഗിള്‍ പോലുള്ള സേര്‍ച്ച് എന്‍ജിനുകളെ ആശ്രയിക്കാം. എന്നാല്‍ ഒരു വെബ്സൈറ്റ് കിട്ടിക്കഴിഞ്ഞാല്‍ അതിനു സമാനമായ മറ്റു വെബ്സൈറ്റുകള്‍ എങ്ങനെ കണ്ടെത്തും?
ഇക്കാര്യത്തില്‍ നമ്മെ സഹായിക്കാന്‍ ചില പ്രത്യേക സൈറ്റുകളുണ്ട്. Similarsites.com ഇതിനൊരുദാഹരണമാണ്. Alexa.com/find-similar-sites എന്ന പേജും ഉപയോഗിക്കാം. സ്കൂള്‍പഠനത്തിനും അല്ലാതെയുള്ള അറിവുനേടലിനും ഏറെ ഉപകരിക്കുന്ന സംവിധാനമാണിത്.
ഗൂഗിളിലും മറ്റും നാം ഒരു കീവേഡ് തിരയുമ്പോള്‍ ഇവിടെ കൊടുക്കേണ്ടത് സൈറ്റ് വിലാസങ്ങളാണെന്നുമാത്രം. ഉദാഹരണത്തിന്, ഗൂഗിളില്‍ നാം fun science എന്ന് തിരയുന്നു. എന്നാല്‍ രസകരമായ ശാസ്ത്രപരീക്ഷണങ്ങളുള്ള ഒരു സൈറ്റിന്റെ പേര് (ഉദാ: funsci.com) ഒരു പുസ്തകത്തില്‍നിന്ന് കിട്ടി. ഇനി അതിന് സമാനമായ മറ്റു സൈറ്റുകള്‍ കണ്ടെത്താന്‍ similarsites.com-ല്‍ കയറി funsci.com എന്ന് തിരഞ്ഞാല്‍മതി.
Keywords (click to browse): similarsites similarsites.com alexa search kids computer tech-tips technology balabhumi mathrubhumi