Nandakumar Edamana
Share on:
@ R t f

തിരച്ചില്‍ എളുപ്പമാക്കാന്‍ ബ്രൌസറിലെ കീവേ‍ഡുകള്‍


ബ്രൌസറിന്റെ അഡ്രസ് ബാറില്‍ സൈറ്റിന്റെ വിലാസത്തിനുപകരം ഒരു വാക്കോ വാചകമോ എല്ലാം ടൈപ്പുചെയ്താല്‍ എന്തുണ്ടാവും? ഗൂഗിളിലും മറ്റും സേര്‍ച്ച് നടക്കും, അല്ലേ? പക്ഷേ ഗൂഗിള്‍ മാത്രമല്ലല്ലോ സേര്‍ച്ച് എഞ്ചിന്‍. യൂഹൂവും ഡക്ക്ഡക്ക്ഗോയുമെല്ലാമു​ണ്ട്. ഏതിലാണ് തിരച്ചില്‍ നടക്കേണ്ടതെന്ന് എങ്ങനെ തീരുമാനിക്കും?

ഫയര്‍ഫോക്സിന്റെ പ്രധാനമെനുവില്‍നിന്ന് (വലത്ത് മുകളില്‍) 'പ്രിഫറന്‍സസും' ക്രോമിന്റെ മെനുവില്‍നിന്ന് സെറ്റിങ്സും എടുത്താല്‍ സേര്‍ച്ച് എഞ്ചിന്‍ ക്രമീകരങ്ങള്‍ തിരഞ്ഞുകണ്ടെത്താം (സേര്‍ച്ച് ബോക്സില്‍ search engine എന്ന് ടൈപ്പുചെയ്താല്‍ മതി). ഡിഫോള്‍ട്ട് സേര്‍ച്ച് എഞ്ചിന്‍ (Default Search Engine) എന്നതിനുതാഴെയാണ് നമുക്കുവേണ്ട സേര്‍ച്ച് എഞ്ചിന്‍ എടുക്കേണ്ടത്.

സേര്‍ച്ച് എഞ്ചിനുകള്‍ ചേര്‍ക്കാനും തിരഞ്ഞെടുക്കാനുമുള്ള ഈ ഭാഗത്ത് ഓരോ എഞ്ചനും കീവേഡുകള്‍ കൊടുക്കാനുള്ള സൌകര്യമുണ്ട്. എന്താണിത്? ഏത് സേര്‍ച്ച് ബോക്സിലും നാം ടൈപ്പ് ചെയ്ത് തിരയുന്ന വാക്കുകള്‍ 'സേര്‍ച്ച് കീവേഡുകള്‍' ആണ്. പക്ഷേ ഇത് വേറെ കീവേഡാണ്.

ഗൂഗിളാണ് നിങ്ങളുടെ ഡിഫോള്‍ട്ട് സേര്‍ച്ച് എഞ്ചിന്‍ എ​ന്ന് കരുതുക. ഇപ്പോള്‍ അഡ്രസ് ബാറില്‍ എന്ത് തിരഞ്ഞാലും ഗൂഗിളിലേക്കാകുമല്ലോ പോകുക. എന്നാല്‍ ഡക്ക്ഡക്ക്ഗോയുടെ കീവേഡ് ddg എന്ന് കൊടുത്തുവച്ചിട്ടുണ്ടെങ്കില്‍ അഡ്രസ് ബാറില്‍ ddg എന്ന് ടൈപ്പുചെയ്താല്‍ ‍ഡക്ക്ഡക്ക്ഗോയില്‍പ്പോയി തിരയാനുള്ള സൌകര്യം ലഭിക്കും. ഒന്നിലേറെ എഞ്ചിനുകള്‍ ഇങ്ങനെ കൈകാര്യം ചെയ്യാം.


Keywords (click to browse): search search-engines web-browsers keywords kids computer tech-tips technology balabhumi mathrubhumi