ഒരിക്കല്‍ മിന്നലേറ്റ സ്ഥലത്ത് രണ്ടാമതൊന്നേല്‍ക്കില്ല, ചതുപ്പില്‍ ചവിട്ടിയാല്‍ മുങ്ങിച്ചാവും എന്നിങ്ങനെ 'ശാസ്ത്രീയമായ' പല കെട്ടുകഥകളും നാം കേള്‍ക്കാറുണ്ട്. ഇത്തരം നുണകള്‍ എങ്ങനെ തിരിച്ചറിയും? അതുപോലെ ചില ആശയക്കുഴപ്പങ്ങളും എങ്ങനെ തീര്‍ക്കും? ഉദാഹരണത്തിന്, തക്കാളി ശരിക്കും ഒരു പച്ചക്കറിയാണോ അതോ പഴമോ?
കാലങ്ങളായി നിലവിലുള്ള നുണകളും ആശയക്കുഴപ്പങ്ങളും ഇല്ലാതാക്കുന്ന ഒരു സൈറ്റാണ് britannica.com/demystified. ഉള്ളിയരിഞ്ഞാല്‍ എന്തുകൊണ്ട് കണ്ണീര് വരുന്നു എന്നതുപോലുള്ള സംശയങ്ങള്‍ക്കും ഈ സൈറ്റ് ഉത്തരം തരുന്നുണ്ട്.
ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡിയയുടെ സംരംഭമാണിത്. വിക്കിപീഡിയയുടെ വരവോടെ വലിപ്പത്തില്‍ പിന്നിലായെങ്കിലും വിശ്വസ്തതയുടെ കാര്യത്തില്‍ ബ്രിട്ടാനിക്ക ഇന്നും മുന്നില്‍ത്തന്നെ.
Keywords (click to browse): britannica-demystified britannica hoax doubts science faq kids computer tech-tips technology balabhumi mathrubhumi