Nandakumar Edamana
Share on:
@ R t f

പിരമിഡുണ്ടാക്കാം, ചരിത്രം പഠിക്കാം!


'വന്ന വഴി മറക്കരുത്' എന്ന് കേട്ടിട്ടില്ലേ? ഇത് ഒരൊറ്റ ആളുടെ കാര്യമല്ല. കഴിഞ്ഞുപോയ കാര്യങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ടേ മൊത്തം മനുഷ്യരാശിക്കും മുന്നോട്ടുപോകാനാവൂ.

ഉപദേശം കേട്ട് മടുത്തോ? സ്കൂളില്‍ ചരിത്രം പഠിക്കുന്നതെന്തിനാണെന്നാണ് പറഞ്ഞുവന്നത്. ഏറെ പ്രധാനപ്പെട്ട ഈ വിഷയം പക്ഷേ പലപ്പോഴും മടുപ്പനാവാറുണ്ട്. ആരെല്ലാമോ ജനിച്ചതും മരിച്ചതുമായ വര്‍ഷങ്ങള്‍ കാണാപ്പാഠം പഠിക്കേണ്ടിവരുന്നതുതന്നെ കാരണം. എന്നാല്‍ ഇനി ആ പ്രശ്നം വേണ്ട! ചരിത്രപഠനം രസകരമാക്കാന്‍ ഓണ്‍ലൈന്‍ വിഭവങ്ങളുണ്ട്.

ബിബിസിയുടെ പോര്‍ട്ടലായ bbc.co.uk/history/forkids/ സന്ദര്‍ശിച്ചാല്‍ കുട്ടികള്‍ക്കിണങ്ങുന്ന രീതിയില്‍ അവതരിപ്പിച്ച ചരിത്രപാഠങ്ങള്‍ കാണാം. മമ്മി മെയ്ക്കര്‍, പിരമിഡ് ചാലഞ്ച് തുടങ്ങിയ ഒരുപാട് കളികളിലൂടെയാണ് ഈ പേജ് നമ്മെ ചരിത്രം പഠിപ്പിക്കുക. അതാത് ദിവസത്തിന്റെ ചരിത്രപ്രാധാന്യമാണ് bbc.co.uk/history/on_this_day/ എന്ന പേജിലുള്ളത്

ഇന്ത്യാചരിത്രത്തിന് പ്രാധാന്യം നല്കുന്ന നല്ലൊരു പേജാണ് neok12.com/History-of-India.htm. ആര്‍ഷഭാരതസംസ്കാരത്തെക്കുറിച്ചറിയാന്‍ india.mrdonn.org സന്ദര്‍ശിക്കാം. മറ്റു ദേശങ്ങളുടെ ചരിത്രവും mrdonn.org എന്ന സൈറ്റിലുണ്ട്.


Keywords (click to browse): history bbc pyramid kids computer tech-tips technology balabhumi mathrubhumi