Nandakumar Edamana
Share on:
@ R t f

ഫോണ്ടുണ്ടാക്കാം!


റൈറ്ററിലും വേഡിലുെമെല്ലാം ഫോണ്ട് തിരഞ്ഞെടുത്ത് അക്ഷരങ്ങളുടെ രൂപം മാറ്റാറില്ലേ? ചില ഫോണ്ടുകള്‍ തിരഞ്ഞെടുത്താല്‍ എഴുത്ത് ചന്തമുള്ളതാകും. ചിലതെടുത്താലോ, വാക്കുകള്‍ക്ക് ഗൗരവം വരും.

ഫോണ്ട് മാറ്റിപ്പരീക്ഷിക്കുമ്പോള്‍ സ്വന്തമായി ഒരു ഫോണ്ടുണ്ടാക്കണമെന്ന് തോന്നിയിട്ടില്ലേ? ഇതിന് 'ഫോണ്ട് ഫോര്‍ജ്' പോലുള്ള പല ആപ്ലിക്കേഷനുകളുമുണ്ട്. എന്നാല്‍ ഏറെ ബുദ്ധിമുട്ടുള്ളതാണ് ഫോണ്ടുണ്ടാക്കല്‍.

തത്കാലം നമുക്ക് ഒരു ഓണ്‍ലൈന്‍ ടൂള്‍ പരീക്ഷിക്കാം. www.glyphrstudio.com/online എന്ന സൈറ്റില്‍ കയറുക. ഇനി 'സ്റ്റാര്‍ട്ട് എ ന്യൂ ഫോണ്ട് ഫ്രം സ്ക്രാച്ച്' ക്ലിക്ക് ചെയ്യണം. ഇപ്പോള്‍ ഇടതുവശത്ത് ഇംഗീഷ് അക്ഷരങ്ങള്‍ കാണാം. ഉദാഹരണത്തിന് സി എടുത്ത് വലതുവശത്ത് നിങ്ങള്‍ക്കിഷ്ടമുള്ള രൂപത്തില്‍ സി വരച്ചോളൂ. വര കഴിഞ്ഞാല്‍ ഇടതുവശത്ത് താഴെയുള്ള സേവ് ബട്ടണോ മെനുവിലെ എക്സ്പോര്‍ട്ട് ഫോണ്ടോ എടുക്കണം. അതിലെ 'ഒടിഎഫ്' ഓപ്ഷന്‍ എടുത്താല്‍ ഫോണ്ട് ഡൗണ്‍ലോഡ് ചെയ്യാം. അത് തുറന്ന് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം റൈറ്ററോ വേഡോ എടുത്തുനോക്കൂ (ഫോണ്ടിന്റെ പേര് മാറ്റിയിട്ടില്ലെങ്കില്‍ മൈഫോണ്ട് എന്നായിരിക്കും ഉണ്ടാവുക).


Keywords (click to browse): fonts glyphrstudio.com font-forge graphics kids computer tech-tips technology balabhumi mathrubhumi