Nandakumar Edamana
Share on:
@ R t f

വെള്ളത്തിലെഴുതാം!


ഫോട്ടോകളുടെ മുകളില്‍ അതെടുത്തയാളുടെ പേര് മങ്ങിയ രീതിയില്‍ എഴുതിക്കണ്ടിട്ടില്ലേ? അനുവാദമില്ലാതെ ആരും അതെടുത്ത് ഉപയോഗിക്കാതിരിക്കാനാണിത്. സ്വന്തമായെടുത്ത ഫോട്ടോകള്‍ക്കും വരച്ചുണ്ടാക്കിയ ചിത്രങ്ങള്‍ക്കുമെല്ലാം ഇതുപോലെ വാട്ടര്‍മാര്‍ക്ക് ചേര്‍ക്കണമെന്നുണ്ടോ? ജിമ്പും ഫോട്ടോഷോപ്പുമെല്ലാമുപയോഗിച്ച് ഇതു ചെയ്യാം. എന്നാല്‍ അതിനേക്കാള്‍ എളുപ്പത്തില്‍ ഇതു ചെയ്യാന്‍ സഹായിക്കുന്ന വെബ്‌സൈറ്റുകളുണ്ട്.

www.umarkonline.com ഇത്തരത്തിലൊരു സൈറ്റാണ്. ഇതെടുത്ത് നമ്മുടെ ചിത്രഫയല്‍ അപ്‌ലോഡ് ചെയ്തുകൊടുക്കണം. ഇനി എഴുത്തും ഫോണ്ടുമെല്ലാം മാറ്റാം. പണി കഴിഞ്ഞാല്‍ ചിത്രത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് സേവ് ഇമേജ് കൊടുക്കുകയും ചെയ്യാം. വേറെയും വാട്ടര്‍മാര്‍ക്കിങ് സൈറ്റുകള്‍ സേര്‍ച്ച് ചെയ്താല്‍ ലഭിക്കും.

ഒന്നിലേറെ ചിത്രങ്ങള്‍ ഒരുമിച്ച് വാട്ടര്‍മാര്‍ക്ക് ചെയ്യാന്‍ 'ബാച്ച് വാട്ടര്‍മാര്‍ക്കിങ്' ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിക്കാം. www.watermark-images.com പോലുള്ള സൈറ്റുകളും ഉപയോഗിക്കാം. എന്തായാലും സ്വകാര്യമായ ചിത്രങ്ങളൊന്നും വെബ്ബില്‍ അപ്‌ലോഡ് ചെയ്യാതെ നോക്കണേ!


Keywords (click to browse): watermark online-watermarking batch-watermarking umarkonline.com watermark-images.com kids computer tech-tips technology balabhumi mathrubhumi