കേരളസര്‍ക്കാരിന്റെ വെബ്‌സൈറ്റാണ് kerala.gov.in. സര്‍ക്കാര്‍ ഓര്‍ഡറുകള്‍ തിരയാനും മറ്റും ഇതില്‍ സൗകര്യമുണ്ട്. വ്യത്യസ്ത വകുപ്പുകളുടെ പോര്‍ട്ടലിലേക്ക് ലിങ്കും കാണാം.
ഇതൊക്കെ ഞങ്ങള്‍ക്കെന്തിനാണ് എന്നാണോ ചോദിക്കാന്‍ വരുന്നത്? കാര്യമുണ്ട്. കേരളത്തിന്റെ ചരിത്രം, സംസ്കാരം, ഇപ്പോഴത്തെ മന്ത്രിമാര്‍, അധികാരികള്‍ തുടങ്ങി പല കാര്യങ്ങളും ഇതില്‍ കൊടുത്തിട്ടുണ്ട്. സര്‍ക്കാര്‍ സൈറ്റിന്റെ പുതിയ മുഖമായ kerala.gov.in/homenew സന്ദര്‍ശിച്ച് 'എബൌട്ട് കേരള' മെനു എടുത്താലാണ് ഇതെല്ലാം കിട്ടുക.
ഇനി firstministry.kerala.gov.in സന്ദര്‍ശിച്ചുനോക്കൂ, ഇന്റര്‍നെറ്റുപോലും വരുന്നതിനുമുമ്പുള്ള ആദ്യ കേരളമന്ത്രിസഭയുടെ സൈറ്റ് കാണാം! ആദ്യമന്ത്രിസഭയുടെ വിവരങ്ങളും ചിത്രങ്ങളുമെല്ലാം ഉള്‍പ്പെടുത്തി അടുത്തകാലത്ത് സര്‍ക്കാര്‍ പുറത്തിറക്കിയതാണിത്.
Keywords (click to browse): kerala kerala.gov.in firstministry.kerala.gov.in e-governance kids computer tech-tips technology balabhumi mathrubhumi