Nandakumar Edamana
Share on:
@ R t f

സത്യമായും ഞാന്‍ ജനിച്ചിട്ടുണ്ട്!


സ്വന്തം ജനനസര്‍ട്ടിഫിക്കറ്റ് കണ്ടിട്ടുണ്ടോ കൂട്ടുകാര്‍? അലമാരയുടെ താക്കോലൊന്നും തപ്പണ്ട, ബ്രൌസറൊന്നു തുറക്കേണ്ട കാര്യമേയുള്ളൂ!

തദ്ദേശസ്വയംഭരണവകുപ്പിന്റെ സിവില്‍ രജിസ്ട്രേഷന്‍സ് പോര്‍ട്ടലായ 'സേവന'യിലാണ് ജനന-മരണ-വിവാഹസര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുക. cr.lsgkerala.gov.in ആണ് ഇതിന്റെ വിലാസം. ഈ പേജില്‍ കയറി ക്വിക്ക് സേര്‍ച്ച് ബട്ടണ്‍ ക്ലിക്ക് ചെയ്യണം. സര്‍ട്ടിഫിക്കറ്റിന്റെ തരം ബര്‍ത്ത് തന്നെയാണെന്നുറപ്പുവരുത്തിയ ശേഷം ജില്ലയും പഞ്ചായത്തുമെല്ലാം കൊടുക്കണം. നമ്മുടെ ജനനത്തീയതി, അമ്മയുടെ പേര് എന്നിവയാണ് ഏറെ പ്രധാനപ്പെട്ടത്. ക്യാപ്ച കൂടി പൂരിപ്പിച്ചശേഷം (സ്ക്രീനില്‍ക്കാണുന്ന അക്ഷരങ്ങള്‍ അതേപോലെ ടൈപ്പുചെയ്തുകൊടുക്കുക) സബ്മിറ്റ് അമര്‍ത്തിയാല്‍ ഒരു പട്ടികവരും. അതില്‍ നമ്മുടെ വിവരങ്ങള്‍ക്ക് നേരെയുള്ള വ്യൂ ബട്ടണ്‍ ക്ലിക്ക് ചെയ്യാം.

പിഡിഎഫ് രൂപത്തില്‍ തുറന്നുവരുന്ന ഈ സര്‍ട്ടിഫിക്കറ്റ് Ctrl+S അമര്‍ത്തിയോ പ്രിന്റ് സൌകര്യമുപയോഗിച്ചോ സേവ് ചെയ്യാം.


Keywords (click to browse): birth-certificate cr.lsgkerala.gov.in civil-registrations sevana e-governance certificates local-self-government kerala-government kids computer tech-tips technology balabhumi mathrubhumi