Nandakumar Edamana
Share on:
@ R t f

അറിയാം, ദുരന്തനിവാരണസൈറ്റുകള്‍


മഴക്കെടുതിക്കിടെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്റര്‍നെറ്റ് എത്രമാത്രം ഉപകരിച്ചു എന്ന് ശ്രദ്ധിച്ചില്ലേ? അടിയന്തരഘട്ടങ്ങളില്‍ ​അറിഞ്ഞിരിക്കേണ്ട ഫോണ്‍ നമ്പറുകള്‍ പോലെ പ്രധാനപ്പെട്ടതായിക്കഴിഞ്ഞു അടിയന്തിര വെബ് വിലാസങ്ങളും.

കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഈയിടെ തുടങ്ങിയ ഒരു സൈറ്റാണ് keralarescue.in. സഹായം ആവശ്യപ്പെടാനും നല്കാനും ഇതില്‍ സൗകര്യമുണ്ട്. സഹായം ചോദിക്കുമ്പോള്‍ നമ്മുടെ സ്ഥലവും ആവശ്യങ്ങളുമെല്ലാം എളുപ്പത്തില്‍ തിരഞ്ഞെടുക്കാനാകും. ജില്ലതിരിച്ചുള്ള ഫോണ്‍നമ്പറുകളുമുണ്ട്. പ്രളയത്തിനുശേഷവും സൈറ്റിന്റെ സേവനം ലഭ്യമാവുമെന്ന് പ്രതീക്ഷിക്കാം.

കേരള ദുരന്തനിവാര അതോറിറ്റിയുടെ സൈറ്റായ sdma.kerala.gov.in, ദേശീയ സൈറ്റായ ndma.gov.in എന്നിവയും ഏറെ ഉപകാരപ്രദമാണ്. ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളും മാര്‍ഗനിര്‍ദേശങ്ങളും കാലാവസ്ഥാവിവരങ്ങളുമെല്ലാം ഇവയില്‍ ലഭിക്കും.


Keywords (click to browse): disaster-management rescue kerala flood keralarescue.in sdma.kerala.gov.in ndma.gov.in kids computer tech-tips technology balabhumi mathrubhumi