Nandakumar Edamana
Share on:
@ R t f

ബ്രൗസ് ചെയ്യാം, ലക്ഷം നക്ഷത്രം!


NOTE: This article might be focused on a technology or service that Nandakumar has stopped promoting due to ethical considerations. Visit nandakumar.org to learn more.


വാനനിരീക്ഷണവുമായി ബന്ധപ്പട്ട സ്റ്റേല്ലേറിയം സോഫ്റ്റ്‌വെയര്‍ അറിയില്ലേ? കംപ്യൂട്ടറില്‍ ഒരു പ്ലാനറ്റേറിയം ഒരുക്കുകയാണ് ഇത് ചെയ്യുന്നത്. ഭൂമിയില്‍നിന്നുള്ള ഈ ആകാശക്കാഴ്ചയ്ക്കുപകരം ഭൂമിക്കുപുറത്തുപോയി നക്ഷത്രം നിരീക്ഷിച്ചാലോ? അതും ഒന്നും ഇന്‍സ്റ്റാള്‍ ചെയ്യാതെ, വെറും വെബ് ബ്രൗസറില്‍?

ക്രോമിനുവേണ്ടി തയ്യാറാക്കിയ ഒരു നക്ഷത്രക്കാഴ്ചയയാണ് '100,000 സ്റ്റാഴ്സ്'. stars.chromeexperiments.com എന്ന സൈറ്റ് സന്ദര്‍ശിച്ചാല്‍ ഇതുപയോഗിക്കാം. പുതിയ ഫയര്‍ഫോക്സിലും ഒരുപരിധിവരെ പ്രവര്‍ത്തിക്കും.

പേര് സൂചിപ്പിക്കുംപോലെ ഒരു ലക്ഷം നക്ഷത്രങ്ങളുടെ സ്ഥാനം ത്രീഡിയായി അവതരിപ്പിക്കുകയാണ് ഇത്. മൗസിന്റെ ചക്രം ചലിപ്പിച്ചോ വലതുവശത്തെ സ്ലൈഡര്‍ നീക്കിയോ സൂം ചെയ്യാം. നമ്മുടെ സൂര്യന്‍, അടുത്തുള്ള മറ്റു ചില നക്ഷത്രങ്ങള്‍ എന്നിവയ്ക്കൊപ്പം പേരുണ്ടായിരിക്കും. ക്ലിക്കുചെയ്താല്‍ അധികവിവരവും ലഭിക്കും. മുകളില്‍ ഇടതുവശത്തുള്ള പ്ലേ ബട്ടണമര്‍ത്തിയാല്‍ അറിവുപകരുന്ന ഒരു ടൂറും ആസ്വദിക്കാം.


Keywords (click to browse): stars.chromeexperiments.com 100000-stars chrome google astronomy stellarium kids computer tech-tips technology balabhumi mathrubhumi