ഒരു കാര്യത്തിന് ഒറ്റ ആപ്ലിക്കേഷന്‍ മാത്രമല്ല ഉള്ളത്. ഉദാഹരണത്തിന്, ഫോട്ടോഷോപ്പിന് പകരം ജിമ്പ് ഉപയോഗിക്കാം. ക്രോമിന് പകരം ഫയര്‍ഫോക്സ് ഉപയോഗിക്കാം.
ഉദ്ദേശിച്ച സോഫ്റ്റ്‌വെയര്‍ നമ്മുടെ സ്വന്തം കംപ്യൂട്ടറില്‍ പ്രവര്‍ത്തിക്കാതെവരുമ്പോഴാണ് പലരും അതേ ആവശ്യത്തിനുള്ള മറ്റ് സോഫ്റ്റ്‌വെയറുകള്‍ അന്വേഷിക്കുക. ഈ അന്വേഷണം എങ്ങനെ എളുപ്പത്തിലാക്കാം? ഉദാഹരണത്തിന്, മൈക്രോസോഫ്റ്റ് വേഡ് എന്ന് കൊടുക്കുമ്പോഴേക്കും ലിബര്‍ ഓഫീസ് റൈറ്ററിന്റെയും അബിവേഡിന്റെയുമെല്ലാം പേരുള്ള ഒരു പട്ടിക കിട്ടുമോ?
കിട്ടും. അതിനാണ് alternativeto.net. ഇതില്‍ ഒരാപ്ലിക്കേഷന്റെ പേര് കൊടുത്തു തിരഞ്ഞാല്‍ പകരം വയ്ക്കാവുന്ന മറ്റനേകം ആപ്ലിക്കേഷനുകളുടെ പേര് സ്ക്രീനിലെത്തും. ഒപ്പം സൗജന്യമാണോ, ഏതെല്ലാം ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കും തുടങ്ങിയ കാര്യങ്ങളുമുണ്ടാകും.
Keywords (click to browse): alternativeto.net alternatives software downloads kids computer tech-tips technology balabhumi mathrubhumi