Nandakumar Edamana
Share on:
@ R t f

ചെസ്സുകളിക്കാം, ലോകം ചുറ്റി!


ഒപ്പം കളിക്കാന്‍ ആളെക്കിട്ടാത്തതുകൊണ്ടാണ് പലരും കംപ്യൂട്ടറിലും ഫോണിലുമെല്ലാം ചെസ്സ് കളിക്കുന്നത്. തോറ്റ കാര്യം മറ്റാരുമറിയേണ്ടല്ലോ എന്നു വിചാരിക്കുന്നവരുമുണ്ട്. രണ്ടായാലും ചെസ്സില്‍ കംപ്യൂട്ടറിനെ തോല്‍പ്പിക്കുന്നത് എളുപ്പമല്ല. 'ഈസി മോഡി'ലിട്ട് ആപ്പുകളോട് ഒന്നു താഴ്ന്നുതരാന്‍ അപേക്ഷിക്കുകയേ നിവൃത്തിയുള്ളൂ.

എന്നാല്‍ ഇനി ഇതൊന്നും വേണ്ട. കളി കംപ്യൂട്ടറിലോ ഫോണിലോ തന്നെയായിക്കോട്ടെ. മത്സരം പക്ഷേ മനുഷ്യരോടാവാം. ഇതിന് സഹായിക്കുന്ന ലൈവ് ചെസ്സ് വെബ്സൈറ്റുകള്‍ പലതുണ്ട് ഇന്റര്‍നെറ്റില്‍. ഉദാഹരണത്തിന് chess24.com/en/play/chess സന്ദര്‍ശിച്ചാല്‍ എത്ര മിനിറ്റിന്റെ കളി വേണമെന്ന് ചോദിക്കും. സമയം തിരഞ്ഞെടുത്താല്‍ അതേ സമയം ആവശ്യപ്പെടുന്ന മറ്റാരെയെങ്കിലും കണ്ടെത്തി കളി തുടങ്ങിവയ്ക്കും. ശരിക്കുള്ള പേര് കൊടുക്കുകയോ സൈന്‍ ഇന്‍ ചെയ്യുകയോ ഒന്നും വേണ്ട. ഇതുപോലുള്ള മറ്റു ചില സൈറ്റുകളാണ് play.chessbase.com, lichess.org എന്നിവ.

www.chess.com/play-chess-online സന്ദര്‍ശിച്ചാല്‍ ഒരുപാട് കളിക്കാരെക്കിട്ടും. എന്നാല്‍ സൈന്‍ ഇന്‍ ചെയ്യണം.


Keywords (click to browse): chess online-chess live-chess chess24.com chessbase.com lichess.org chess.com online-game multiplayer-game kids computer tech-tips technology balabhumi mathrubhumi