Nandakumar Edamana

സേര്‍ച്ച് എന്‍ജിന്‍ / 2018

ദിനോസറിനെ ഏറ്റെടുക്കാം!

By | | License: proprietary


ജുറാസിക് വേള്‍ഡ് രണ്ടാംഭാഗത്തിന്റെ ഹരത്തിലല്ലേ എല്ലാവരും. നമുക്കൊരു ദിനോസറിനെ ഏറ്റെടുത്താലോ?

സിനിമയുടെ പരസ്യത്തിനായി അതിനുപിന്നിലുള്ളവര്‍ dinosaurprotectiongroup.com എന്നൊരു വെബ്‌സൈറ്റ് തുടങ്ങിയിട്ടുണ്ട്. ഇത് സന്ദര്‍ശിച്ചാല്‍ ആകര്‍ഷകമായ ഒരു വീഡിയോ കാണാം. അത് ക്ലോസ് ചെയ്താല്‍ ശരിക്കുള്ള സൈറ്റിലെത്തും. അവിടെ 'അഡോപ്റ്റ് എ ഡൈനോ' ലിങ്കുണ്ട്. അത് പിന്തുടര്‍ന്നാല്‍ നമുക്ക് ഇഷ്ടമുള്ള ദിനോസറിനെ തിരഞ്ഞെടുക്കുകയും സ്വന്തം ഫോട്ടോയും പേരുമെല്ലാം അപ്‌ലോഡ് ചെയ്യുകയും ചെയ്യാം. താത്പര്യമില്ലെങ്കില്‍ ശരിക്കുള്ള ഫോട്ടോയും പേരുമൊന്നും കൊടുക്കണമെന്നുമില്ല.

അല്പസമയത്തിനകം നാം തിരഞ്ഞെടുത്ത ദിനോസറിന്റെ ചിത്രവും നമ്മുടെ പേരുമെല്ലാമുള്ള ഒരു 'സര്‍ട്ടിഫിക്കറ്റ് ഓഫ് അഡോപ്ഷന്‍' സ്ക്രീനിലെത്തുകയായി. ഇത് ഡൌണ്‍ലോഡ് ചെയ്യുകയോ പങ്കുവയ്ക്കുകയോ ചെയ്യാം.


Keywords (click to browse): adopt-a-dino dinosaurprotectiongroup.com jurassic-world jurassic-park dinosaur kids computer tech-tips technology balabhumi mathrubhumi

ദിനോസറിനെ ഏറ്റെടുക്കാം! | Nandakumar Content Network

Copyright © Nandakumar Edamana.