Nandakumar Edamana
Share on:
@ R t f

എന്റെ പേരിലും ഡൂഡില്‍!


ദിവസത്തിന്റെ പ്രത്യേകതയനുസരിച്ച് ഗൂഗിളിന്റെ ലോഗോ മാറുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഡൂഡില്‍ (doodle) എന്നാണ് ഇതിന് പറയുക (കുത്തിവര എന്നൊക്കെയാണ് ഇംഗ്ലീഷില്‍ ഇതിന്റെ ശരിക്കുള്ള അര്‍ത്ഥം). ഗൂഗിളിന്റെ ശൈലിയില്‍ നമുക്കും ഡൂഡില്‍ ഉണ്ടാക്കിനോക്കിയാലോ? അതും സ്വന്തം പേരില്‍!

www.flamingtext.in/logo/Design-Doodle എന്ന സൈറ്റില്‍ കയറുക. Logo Text: എന്നതിനുനേരെ ഡൂഡിലില്‍ വരേണ്ട എഴുത്ത് ടൈപ്പ് ചെയ്യണം. ഫോണ്ട് സൈസ് മാറ്റണമെന്നില്ല. വേണമെങ്കില്‍ തൊട്ടുതാഴെയുള്ള Font:-ന് നേരെയുള്ള കളം ക്ലിക്ക് ചെയ്ത് ഇഷ്ടപ്പെട്ട സ്റ്റൈല്‍ തിരഞ്ഞെടുക്കാം. മുകളിലുള്ള Next ബട്ടണ്‍ അമര്‍ത്തിക്കോളൂ, ഡൂഡില്‍ തയ്യാര്‍! ഡൗണ്‍ലോഡ് ചെയ്യാനുള്ള ബട്ടണ്‍ അവിടെത്തന്നെയുണ്ട്.


Keywords (click to browse): doodle kids computer tech-tips technology balabhumi mathrubhumi