ഫോട്ടോയില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ആളുകളെപ്പറ്റി പ്രേതകഥകളില്‍ കേട്ടിട്ടില്ലേ? ഇതുപോലൊരനുഭവം കൂട്ടുകാര്‍ക്കുമുണ്ടായിട്ടുണ്ടാവും. ഡിജിറ്റല്‍ ക്യാമറയില്‍ നാം ഫോട്ടോയെടുക്കുന്നു, വീണ്ടും കണ്ടുനോക്കുമ്പോള്‍ അതിലുള്ളവരുടെ കൃഷ്ണമണി ചുവന്നിരിക്കുന്നു! 'റെഡ് ഐ ഇഫക്റ്റ്' എന്നറിയപ്പെടുന്ന ഇത് ഫ്ലാഷിന്റെ കളിയാണ്. ഫ്ലാഷ് പെട്ടെന്നടിക്കുമ്പോള്‍ കൃഷ്ണമണിക്ക് ചുരുങ്ങാന്‍ സമയം കിട്ടാതാവുകയും ശക്തമായ വെളിച്ചം കണ്ണില്‍ക്കയറുകയും ചെയ്യുന്നു. ഇത് റെറ്റിനയ്ക്ക് പിന്നിലുള്ള രക്തത്തില്‍ത്തട്ടി തിരിച്ച് ക്യാമറയിലേക്ക് ചെല്ലുന്നു. ഇതാണ് കൃഷ്ണമണി ചുവന്നതായി കാണാന്‍ കാരണം.
ഫ്ലാഷും ലൈറ്റുമെല്ലാം പ്രത്യേകരീതിയില്‍ ക്രമീകരിച്ച് റെഡ് ഐ തടയാം. ലെന്‍സിലേക്ക് നേരിട്ട് നോക്കാതിരിക്കുകയാണ് മറ്റൊരു വഴി. എന്തായാലും റെഡ് ഐ പെട്ടുപോയ ഫോട്ടോകളില്‍നിന്ന് അതൊഴിവാക്കാന്‍ കമ്പ്യൂട്ടറിന്റെ സഹായം തേടുന്നതാണ് ഏറ്റവുമെളുപ്പം. ഓണ്‍ലൈനായിത്തന്നെ റെഡ് ഐ ഒഴിവാക്കാന്‍ ഈ സൈറ്റുകള്‍ സന്ദര്‍ശിച്ചോളൂ:
- fixredeyes.com
- makeup.pho.to/red-eye-remover
- fotor.com/features/red-eye.html
Keywords (click to browse): red-eye-effect red-eye-removal red-eye digital-photography kids computer tech-tips technology balabhumi mathrubhumi