നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് വായിക്കണമെന്ന് എല്ലാവരും പറയാറില്ലേ? സ്കൂള്‍ ലൈബ്രറിയിലും ഇന്റര്‍നെറ്റിലുമെല്ലാം ഒരുപാട് പുസ്തകങ്ങള്‍ കിട്ടാനുണ്ട്. ഇതില്‍നിന്ന് ഏറ്റവും നല്ലത് കണ്ടെത്തുന്നതെങ്ങനെ? അതിനുമുണ്ട് വെബ്‌സൈറ്റ്!
നല്ല പുസ്തകങ്ങളുടെ വിവരങ്ങളുള്ള വലിയൊരു സൈറ്റാണ് goodreads.com. ഭാഷയും സ്വഭാവവുമെല്ലാം അടിസ്ഥാനമാക്കിയുള്ള പട്ടികകളും വായനാക്കാരുടെ അഭിപ്രായങ്ങളുമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. Must read classics goodreads, must read malayalam books goodreads എന്നെങ്ങനെയെല്ലാം ഗൂഗിളില്‍ തിരഞ്ഞും ഈ സൈറ്റിലെത്താം.
ഷെര്‍ലക്ക് ഹോംസ്, ആലീസ് ഇന്‍ വണ്ടര്‍ലാന്റ് തുടങ്ങിയ ക്ലാസിക്കുകള്‍ വായിക്കണോ? gutenberg.org സന്ദര്‍ശിച്ചോളൂ...
Keywords (click to browse): goodreads.com gutenberg.org books reading ebooks kids computer tech-tips technology balabhumi mathrubhumi