സൈസ് കൂടിയ ഫയലുകള്‍ കൈമാറുന്നത് വലിയ ബുദ്ധിമുട്ടാണ്. പല ഇ-മെയില്‍ സേവനങ്ങളിലും വെബ്സൈറ്റുകളിലും പരമാവധി ഇത്ര വലിപ്പമുള്ള ഫയലുകളേ അപ്‌ലോഡ് ചെയ്യാവൂ എന്നുണ്ട്. ഇവിടെയെല്ലാം നമുക്ക് ഫയല്‍ സ്പ്ലിറ്ററുകളും കട്ടറുകളും ഉപയോഗിക്കാം.
ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ ഫയല്‍ സ്പ്ലിറ്ററുകള്‍ (File Splitters) സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. ഇത് തുറന്നാല്‍ നമുക്ക് ആവശ്യമുള്ള ഫയല്‍ തിരഞ്ഞെടുക്കാം, എത്ര കഷ്ണങ്ങളാക്കണമെന്നും ഓരോന്നിനും എത്ര വലിപ്പം വേണമെന്നും പറയാം. അയച്ചുകൊടുത്തോ പെന്‍ഡ്രൈവില്‍ കോപ്പി ചെയ്ത് കൊണ്ടുപോയോ ഈ കഷ്ണങ്ങള്‍ ആവശ്യമുള്ള കംപ്യൂട്ടറില്‍ എത്തിച്ച ശേഷം ഇതേ സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് കൂട്ടിച്ചേര്‍ത്ത് ഒറ്റ ഫയലാക്കാം.
എന്നാല്‍ കൂട്ടിച്ചേര്‍ക്കുന്നതുവരെ ഈ കഷ്ണങ്ങള്‍ ഉപയോഗശൂന്യമായിരിക്കും. പ്ലേ ചെയ്യാവുന്ന രൂപത്തില്‍ വീഡിയോകളും മറ്റും മുറിക്കാന്‍ ഓഡിയോ/വീഡിയോ കട്ടറുകള്‍ ഉപയോഗിക്കാം. ചിത്രങ്ങളുടെ സൈസ് കുറയ്ക്കാന്‍ ജിമ്പില്‍ Image > Scale Image എടുത്തും ഫോട്ടോഷോപ്പില്‍ Image > Image Size എടുത്തും നീളവും വീതിയും മറ്റും കുറയ്ക്കുകയാണ് വേണ്ടത്.
Keywords (click to browse): file-splitters split-file large-file scale-image gimp photoshop kids computer tech-tips technology balabhumi mathrubhumi