Nandakumar Edamana
Share on:
@ R t f

എഡിറ്റ് ചെയ്യാം, ടിവിയില്‍ കാണാം!


കംപ്യൂട്ടറില്‍ എഡിറ്റുചെയ്ത് തയ്യാറാക്കിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം ടിവിയിലിട്ട് പരീക്ഷിക്കാന്‍ ആഗ്രഹം തോന്നാറില്ലേ? ഇതിനായി വീഡിയോകളും മറ്റും പ്രത്യേക ഫോര്‍മാറ്റിലേക്ക് മാറ്റുകയും സി‍ഡിയിലാക്കുകയും വേണമായിരുന്നു മുമ്പ്. സിഡി പ്ലേയറും വേണം. എന്നാലിപ്പോള്‍ ഫയലുകളെല്ലാം ഒരു പെന്‍ഡ്രൈവിലേക്ക് കോപ്പി ചെയ്താല്‍ ടിവിയില്‍ നേരിട്ട് ഘടിപ്പിച്ചുപയോഗിക്കാം.

ജെയ്പെഗ് (JPEG) ചിത്രങ്ങള്‍ പുതിയ തരം ടിവികളിലെല്ലാം തുറക്കാനാകും. എങ്കിലും ചില പ്രശ്നങ്ങള്‍ വരാം. ഉദാഹരണത്തിന്, ജിമ്പില്‍ എഡിറ്റുചെയ്ത് ജെയ്പെഗ് ആയി എക്സ്പോര്‍ട്ട് ചെയ്ത ചിത്രങ്ങള്‍ ടിവിയില്‍ തുറന്നെന്നുവരില്ല. എഡിറ്റിങ്ങിന് ശേഷം ഫയല്‍ മെനുവിലെ എക്സ്പോര്‍ട്ട് (പഴയ പതിപ്പുകളില്‍ സേവ്) എടുക്കുമ്പോള്‍ വരുന്ന സേവ് ജാലകത്തില്‍ .jpg എക്സ്റ്റന്‍ഷനോടെ ഫയല്‍നാമം കൊടുത്ത് എക്സ്പോര്‍ട്ട് അമര്‍ത്തുക. ഇപ്പോള്‍ ഗുണമേന്മയും മറ്റും ക്രമീകരിക്കാന്‍ മറ്റൊരു ജാലകം വരും. ഇവിടെയുള്ള 'അഡ്വാന്‍സ് ഓപ്ഷന്‍സി'നുകീഴില്‍ 'പ്രോഗ്രസീവ്' ഓപ്ഷന്‍ കാണാം. ഇതിന്റെ ശരി ഒഴിവാക്കി എക്സ്പോര്‍ട്ട് ചെയ്താല്‍മതി.

ജെയ്പെഗ് സേവ് ചെയ്യുമ്പോള്‍ ഫോട്ടോഷോപ്പിലും ഇതേ ഓപ്ഷന്‍ കാണാം. ശരി ഒഴിവാക്കുകയോ പകരം ബെയ്സ്‌ലൈന്‍ എടുക്കുകയോ ചെയ്യുക.


Keywords (click to browse): jpeg progressive tv smart-tv gimp photoshop image-editing kids computer tech-tips technology balabhumi mathrubhumi