Nandakumar Edamana
Share on:
@ R t f

ജിമ്പിന്റെ മുഖചിത്രം മാറ്റാം


ലിബര്‍ ഓഫീസ് പോലുള്ള വലിയ ആപ്ലിക്കേഷനുകള്‍ തുറന്നുവരുമ്പോള്‍ ഒരല്പനേരം അവരുടെ ലോഗോയും മറ്റും പ്രദര്‍ശിപ്പിക്കാറില്ലേ? 'സ്പ്ലാഷ് സ്ക്രീന്‍' എന്നാണ് ഇതിന് പേര്. നമുക്ക് ജിമ്പിന്റെ സ്പ്ലാഷ് സ്ക്രീന്‍ മാറ്റിനോക്കിയാലോ?

ആദ്യം ഇഷ്ടമുള്ള കുറച്ച് ചിത്രങ്ങള്‍ തയ്യാറാക്കിവയ്ക്കണം. നീളവും വീതിയും കുറച്ചുമതി. സ്വയം വരച്ചതാണെങ്കില്‍ നല്ലത്. കംപ്യൂട്ടറില്‍ ജിമ്പ് ഇതുവരെ തുറന്നിട്ടില്ലെങ്കില്‍ ഒന്ന് തുറന്ന് ക്ലോസ് ചെയ്യുകയും വേണം. ഇനി ഹോം തുറന്ന് .gimp എന്ന് തുടങ്ങുന്ന ഫോള്‍ഡര്‍ കണ്ടെത്തണം. ഹിഡണ്‍ ആയതുകൊണ്ട് Ctrl+H അമര്‍ത്തിയാലേ ഇത് കണ്ടെന്നുവരൂ. ഈ ഫോള്‍ഡര്‍ തുറന്നശേഷം അതിനുള്ളില്‍ splashes (എല്ലാം ചെറിയക്ഷരം) എന്ന പേരില്‍ ഒരു ഫോള്‍ഡറുണ്ടാക്കി അതിനുള്ളിലേക്കാണ് നമ്മുടെ ചിത്രങ്ങള്‍ പേസ്റ്റ് ചെയേണ്ടത്.

വിന്‍ഡോസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ C:\Users\നിങ്ങളുടെ_പേര് എന്നതിനുള്ളിലായിരിക്കും ജിമ്പിന്റെ ഫോള്‍ഡര്‍.

ഇനി ജിമ്പ് തുറക്കാം. ഒന്നിലേറെ ചിത്രം കൊടുത്തിട്ടുണ്ടെങ്കില്‍ ഓരോ തവണ തുറക്കുമ്പോഴും വ്യത്യസ്തചിത്രമാകും വരിക.


Keywords (click to browse): gimp splash-screen kids computer tech-tips technology balabhumi mathrubhumi