വലിയൊരു പേജില്‍ വരച്ച ചിത്രമോ ഒപ്പോ എല്ലാം സ്കാന്‍ ചെയ്താല്‍ ചുറ്റും കുറേ ഒഴിഞ്ഞ ഭാഗങ്ങള്‍ വരാറില്ലേ? ഇമേജ് എഡിറ്റിങ് ആപ്ലിക്കേഷനുകളിലെ ക്രോപ്പ് ടൂള്‍ ഉപയോഗിച്ച് ഇത് നീക്കം ചെയ്യാം (ജിമ്പില്‍ Shift+C). എന്നാല്‍ ഇത് കുറേക്കൂടി 'ബുദ്ധിപരമായി' ചെയ്യാന്‍ ജിമ്പില്‍ സംവിധാനമുണ്ട്.
ചിത്രത്തിന് ചുറ്റുമുള്ള ഒഴിഞ്ഞ ഭാഗങ്ങള്‍ താനേ നീക്കം ചെയ്യാന്‍ ഇമേജ് മെനുവിലെ 'ഓട്ടോക്രോപ്പ്' സംവിധാനം ഉപയോഗിക്കാം. ചിത്രത്തിന്റെ ഉള്ളിലെ രൂപങ്ങള്‍ക്കിടയിലുള്ള ഒഴിഞ്ഞ ഭാഗങ്ങള്‍ നീക്കാനാണ് ഇതേ മെനുവിലുള്ള 'സീലസ് ക്രോപ്പ്' (Zealous Crop).
ഇനി സിസേഴ്സ് ടൂള്‍ (I) ഉപയോഗിച്ച് ചിത്രത്തിലെ ഏതെങ്കിലുമൊരു രൂപത്തിന്റെ അരികിലൂടെ സെലക്റ്റ് ചെയ്തുനോക്കൂ. സെലക്ഷന്‍ പൂര്‍ത്തിയായാല്‍ എന്ററമര്‍ത്താം. കോപ്പി ചെയ്ത് പുതിയ ചിത്രത്തില്‍ പേസ്റ്റും ചെയ്യാം.
Keywords (click to browse): gimp crop zealous-crop autocrop scissors-tool image-editing intelligent-crop kids computer tech-tips technology balabhumi mathrubhumi